കേരളം

kerala

ETV Bharat / sports

ആശ്വാസ ജയം തേടി ലങ്ക ; പരമ്പര തൂത്തുവാരാന്‍ ഇംഗ്ലണ്ട് - england win news

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടിലും ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിന് ജയം വാര്‍ത്ത  ലങ്കന്‍ പര്യടനം വാര്‍ത്ത  england win news  lankan tour news
ബ്രിസ്റ്റോള്‍ ഏകദിനം

By

Published : Jul 4, 2021, 7:47 PM IST

സതാംപ്‌റ്റണ്‍ :ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് 167 റണ്‍സിന്‍റ വിജയ ലക്ഷ്യം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 53 പന്ത് ശേഷിക്കെ ലങ്ക കൂടാരം കയറി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.

മിഡില്‍ ഓര്‍ഡറില്‍ ഏഴാമനായി ഇറങ്ങി 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദസുന്‍ ശനകയാണ് ലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. 65 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശനകയുടെ ഇന്നിങ്സ്.

താരത്തെ കൂടാതെ ആവിഷ്‌ക ഫെര്‍ണാണ്ടോ(14), ഒഷാഡാ ഫെര്‍ണാണ്ടോ(18), വാനിഡു സഹരങ്ക(20), കരുണരത്നെ(11), ചമീര(16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ടോം കറാന്‍ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഡേവിഡ് വില്ലി, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആദില്‍ റാഷിദ് ഒരു വിക്കറ്റും സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 91 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിന്‍റെയും രണ്ടാമത്തെ മത്സരത്തില്‍ 42 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന്‍റെയും ജയം നേടി.

Also Read: എറിക്‌സണ്‍ തിരിച്ചുവരുന്നു ; ബീച്ചിലെത്തിയ ചിത്രം വൈറല്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ലങ്കന്‍ ടീം ഇന്ത്യയുടെ ബി ടീമിനെ നേരിടും. ലങ്കന്‍ പര്യടനം നടത്തുന്ന ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരകളാണ് കളിക്കുക.

എല്ലാ മത്സരങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക.

ABOUT THE AUTHOR

...view details