സെഞ്ച്വൂറിയന്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കെതിരെ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലങ്ക മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 102 റണ്‍സെടുത്തു. 13 റണ്‍സെടുത്ത ദിനേശ് ചാന്ദിമാള്‍, 32 റണ്‍സെടുത്ത ധനഞ്ചയ് ഡിസില്‍വ എന്നിവരാണ് ക്രീസില്‍. 22 റണ്‍സെടുത്ത നായകന്‍ ദിമുത് കരുണരത്ന, 16 റണ്‍സെടുത്ത കുശാല്‍ പെരെര, 12 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റാണ് നഷ്‌ടമായത്.
സെഞ്ചൂറിയനില്‍ ആതിഥേയര്‍ക്കെതിരെ ലങ്കക്ക് ഭേദപ്പെട്ട തുടക്കം - sri lanka at centurion news
അവസാനം വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കെതിരെ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച സന്ദര്‍ശകരായ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 102 റണ്‍സെടുത്തു
![സെഞ്ചൂറിയനില്‍ ആതിഥേയര്‍ക്കെതിരെ ലങ്കക്ക് ഭേദപ്പെട്ട തുടക്കം സെഞ്ചൂറിയനില്‍ ലങ്ക വാര്‍ത്ത ലങ്കക്ക് ടോസ് വാര്‍ത്ത sri lanka at centurion news toss to sri lanka news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10015421-707-10015421-1608981451107.jpg)
ടെസ്റ്റ്
പോര്‍ട്ടീസിന് വേണ്ടി ലുങ്കി എൻഗിഡി, ആന്‍ട്രിച്ച് നോട്രിജെ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കളിക്കുക. പരമ്പരയിലെ രണ്ടാമത്തെ മത്സരം അടുത്ത മാസം മൂന്നിന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കും.