കറാച്ചി: 14 വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പാകിസ്ഥാന്‍ പര്യടനം നടത്തുന്നു. പര്യടനം ജനുവരിയില്‍ ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റിലൂടെ അറിയിച്ചു. രണ്ട് ടെസ്റ്റും മൂന്ന് ടി20യും പര്യടനത്തിന്‍റെ ഭാഗമായി കളിക്കും.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് - pakistan tour news
പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മൂന്ന് ടി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കുമെന്ന് പിസിബി
കറാച്ചിയിലും റാവല്‍പിണ്ടിയിലുമായി ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ടി20 പരമ്പരക്ക് ലാഹോര്‍ വേദിയാകും. പര്യടനത്തിനായി പോര്‍ട്ടീസ് ടീം അടുത്ത മാസം 16ന് പാകിസ്ഥാനില്‍ എത്തും. ആദ്യ ടെസ്റ്റ് ജനുവരി 26നും രണ്ടാമത്തെ ടെസ്റ്റ് റാവല്‍പിണ്ടിയില്‍ ഫെബ്രുവരി നാലിനും ആരംഭിക്കുമെന്ന് പിസിബി വ്യക്തമാക്കി. ഫെബ്രുവരി 11, 13, 14 തീയ്യതികളിലാണ് ടി20 പരമ്പര അരങ്ങേറുക. കറാച്ചില്‍ എത്തുന്ന സംഘം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്വാറന്‍റൈനില്‍ പ്രവേശിച്ച ശേഷമാകും സന്നാഹ മത്സരങ്ങള്‍ ഉള്‍പ്പെടെ കളിക്കുക.
ഇതിന് മുമ്പ് 2007ലാണ് പാകിസ്ഥാനില്‍ ദക്ഷിണാഫ്രിക്ക അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് പരമ്പര സന്ദര്‍ശകര്‍ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. തുടര്‍ന്നുള്ള പരമ്പരകള്‍ 2010ലും 2013ലും യുഎയില്‍ വെച്ചാണ് നടന്നത്. 1995ന് ശേഷം ഇരു ദേശീയ ടീമുകളും ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായി 11 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ദക്ഷിണാഫ്രിക്കയും ഒരു തവണ പാകിസ്ഥാനും വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.