ചെന്നൈ: നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരെ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സെടുത്ത് ഇംഗ്ലണ്ട്. സെഞ്ച്വറിയോടെ 128 റണ്‍സെടുത്ത റൂട്ടാണ് ക്രീസിലുള്ളത്. അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബ്ലി, 33 റണ്‍സെടുത്ത റോറി ബേണ്‍സ്, റണ്ണൊന്നും എടുക്കാതെ ഡാന്‍ ലോറന്‍സ് എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്.
നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി ജോ റൂട്ട്; ആദ്യ ദിനം മൂന്ന് വിക്കറ്റിന് 263 റണ്‍സ് - century to root news
നായകന്‍ ജോ റൂട്ടും ഓപ്പണര്‍ ഡോം സിബ്ലിയും ചേര്‍ന്നുണ്ടാക്കിയ 200 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ചെന്നൈ ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ടിന് കരുത്തായത്.
ചെന്നൈ ടെസ്റ്റ്
ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 63 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ നായകന്‍ റൂട്ടും സിബ്ലിയും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 200 റണ്‍സാണ് സ്‌കോര്‍ബോർഡില്‍ ചേര്‍ത്തത്. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.