ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 555 റണ്‍സെടുത്ത് ഇംഗ്ലണ്ട്. 28 റണ്‍സെടുത്ത ഡോം ബെസും ആറ് റണ്‍സെടുത്ത ജാക് ലീച്ചുമാണ് ക്രീസില്‍. ഇരട്ട സെഞ്ച്വറിയോടെ 218 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന്‍റെ കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 19 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിങ്സ്.
ചെന്നൈ ടെസ്റ്റില്‍ 'റൂട്ട് ഒകെയാക്കി' ഇംഗ്ലണ്ട്; എട്ട് വിക്കറ്റിന് 555 റണ്‍സ് - 555 runs for england news
ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ജോ റൂട്ടിന്‍റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 555 റണ്‍സെടുത്തു
രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. അര്‍ദ്ധ സെഞ്ച്വറിയോടെ 82 റണ്‍സെടുത്ത സ്റ്റോക്‌സ് ഷഹബാസ് നദീമിന്‍റെ പന്തില്‍ ചേതേശ്വര്‍ പൂജാരക്ക് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. 10 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് സ്‌റ്റോക്‌സ് കൂടാരം കയറിയത്.
സ്റ്റോക്‌സും ജോ റൂട്ടും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 124 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. 34 റണ്‍സെടുത്ത ഒലി പോപ്പിനെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടിക്കി. ജോഫ്ര ആര്‍ച്ചര്‍, ജോഷ് ബട്‌ലര്‍ എന്നിവര്‍ ഇശാന്ത് ശര്‍മയുടെ പന്തില്‍ വിക്കറ്റ് തെറിച്ചും കൂടാരം കയറി. ഇന്ത്യക്ക് വേണ്ടി ജസ്‌പ്രീത് ബുമ്ര, ആര്‍ അശ്വിന്‍, ഷഹബാസ് നദീം, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.