ലാഹോര്‍: പ്രഥമ അഞ്ച് വിക്കറ്റ നേട്ടം സ്വന്തമാക്കിയ ഡിവൈന്‍ പ്രിട്ടോറിയസിന്‍റെ കരുത്തില്‍ പാകിസ്ഥാനെതിരെ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ലാഹോര്‍ ടി20യില്‍ പാകിസ്ഥാനുയര്‍ത്തിയ 144 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പോര്‍ട്ടീസ് 22 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. 42 റണ്‍സ് വീതം സ്വന്തമാക്കിയ ഓപ്പണര്‍ റീസ് ഹെന്‍ഡ്രിക്കിന്‍റെയും മധ്യനിര താരം പിറ്റെ വാന്‍ ബില്‍ജോണിന്‍റെയും കരുത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇരുവരെയും കൂടാതെ 25 റണ്‍സെടുത്ത ഡേവിഡ് മില്ലറും 17 റണ്‍സെടുത്ത നായകന്‍ ഹെന്‍ട്രിച് ക്ലാസനും രണ്ടക്കം കടന്നു.
റിസ്വാന്‍റെ ഫിഫ്‌റ്റി പാഴായി; ലാഹോര്‍ ടി20യില്‍ പോര്‍ട്ടീസിന് ജയം - victory in t20 series news
ലാഹോറില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 144 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 22 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു
പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് നവാസ്, ഉസ്‌മാന്‍ ഖാദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പോര്‍ട്ടീസിനെതിരെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് റിസ്വാന്‍റെ(51) കരുത്തിലാണ് ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. റിസ്വാനെ കൂടാതെ ഹൈദര്‍ അലി(10), ഇഫ്‌തിക്കര്‍ അഹമ്മദ്(20), ഖുഷ്‌ദില്‍ ഷാ(15), പുറത്താകാതെ 30 റണ്‍സെടുത്ത ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടക്കം കടന്നു.
ടോപ്പ് സ്‌കോറര്‍ മുഹമ്മദ് റിസ്വാന്‍റേതടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ പ്രിട്ടോറിയസിനെ കൂടാതെ ആദിലെ പെഷുവായോ, തബ്‌റെയ്‌സ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി. ലീഗിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.