ചെന്നൈ:ഗാബയിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റിനുള്ള അന്തിമ ഇലവനിലും ഇടംപിടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് വര്‍ഷം മുമ്പ് ഹൈദരാബാദിലാണ് അവസാനമായി സ്വന്തം മണ്ണില്‍ റിഷഭ് ടെസ്റ്റ് കളിച്ചത്. ചെന്നൈയില്‍ നടക്കുന്ന രണ്ട് ടെസ്റ്റിലും റിഷഭാകും ഇന്ത്യയുടെ വല കാക്കുകയെന്ന് ഇന്നലെ നടന്ന പ്രീ മാച്ച് സെഷനില്‍ നായകന്‍ വിരാട് കോലി സൂചന നല്‍കിയിരുന്നു. റിഷഭ് സാന്നിധ്യം ഉറപ്പിച്ച പശ്ചാത്തലത്തില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ വൃദ്ധിമാന്‍ സാഹ പുറത്തിരിക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചന.
റൂട്ടിന് സെഞ്ച്വറി: രണ്ട് വര്‍ഷത്തിന് ശേഷം റിഷഭ് പന്തിന് ഇന്ത്യന്‍ പരീക്ഷ - panth again on crease news
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ജോ റൂട്ടിന്‍റെ കരുത്തില്‍ 200 റണ്‍സ് കടന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ റിഷഭിന്‍റെ മിന്നും പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കോലിയുടെ പ്രതികരണം. ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പുറത്താകാതെ അര്‍ദ്ധസെഞ്ച്വറിയോടെ 89 റണ്‍സെടുത്ത റിഷഭിന്‍റെ പ്രകടനമാണ് ടീം ഇന്ത്യക്ക് ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്. സിഡ്‌നിയില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിഷഭ് ഇന്ത്യക്ക് സമനിലയും സമ്മാനിച്ചു. ടീം ഇന്ത്യക്ക് വേണ്ടി 16 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പന്ത് രണ്ട് സെഞ്ച്വറിയും നാല് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 1088 റണ്‍സ് അടിച്ചുകൂട്ടി. പുറത്താകാതെ 159 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ചെന്നൈയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സടുത്തു. സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ജോ റൂട്ടും അര്‍ദ്ധസെഞ്ച്വറിയോടെ 83 റണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബ്ലിയുമാണ് ക്രീസില്‍. 12 ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിങ്സ്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 164 റണ്‍സ് അടിച്ചുകൂട്ടി.