ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി മാറിയ നടരാജന്‍ പരിക്കിന്‍റെ പിടിയില്‍ നിന്നും മുക്തനാകുന്നു. പരിക്ക് വഷളായതിനെ തുടര്‍ന്ന് ഐപിഎല്‍ പകുതിക്ക് വെച്ച് നിര്‍ത്തിയ നടരാജന്‍ ബംഗളൂരുവിലെ ദേശീയ ക്രക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിയിരുന്നു.
തുടര്‍ന്ന് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാവേണ്ടിവന്നു. എന്നാല്‍ ശസ്‌ത്രക്രിയക്ക് ശേഷം താന്‍ ക്രിക്കറ്റിലേക്ക് അതിവേഗം തിരിച്ചുവരുന്നതായാണ് നടരാജന്‍ തന്നെ നല്‍കുന്ന സൂചനകള്‍. വീട്ടില്‍ നടത്തുന്ന പതിവ് പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ നടരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.