ന്യൂഡല്‍ഹി: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സംഗക്കാര രാജസ്ഥാന്‍ റോയല്‍സിന്‍റെ ഡയറക്‌ടര്‍. രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ക്ലബായ എംസിസിയുടെ പ്രസിഡന്‍റാണ് സംഗക്കാര.
ഡയറക്‌ടര്‍ എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകരെ നിയമിക്കല്‍, താര ലേലത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍, പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും വളര്‍ത്തികൊണ്ടുവരുന്നതിലും നടപ്പാക്കേണ്ട പദ്ധതികള്‍, നാഗ്‌പൂരിലെ റോയല്‍സ് അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയില്‍ സംഗക്കാര നേരിട്ടിടപെടും. വലിയ ചുമതലയാണെന്നും ഒരു അവസരമായി ഇതിനെ കാണുന്നതായും സംഗക്കാര പ്രതികരിച്ചു.