കറാച്ചി: ഒന്നര പതിറ്റാണ്ടോളം നീണ്ട ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം വീണ്ടും പാകിസ്ഥാന്‍ പര്യടനത്തിനെത്തി. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് ഈ മാസം 26ന് കറാച്ചിയില്‍ ആരംഭിക്കും. ഈ മാസം 16ന് പാകിസ്ഥാനില്‍ എത്തിയ സംഘം ക്വാറന്‍റൈനില്‍ കഴിയുകയാണ്.
പര്യടനത്തിനായി പോര്‍ട്ടീസ് വീണ്ടും പാകിസ്ഥാനില്‍; സന്ദര്‍ശനം 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം - pak tour news
14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ എത്തുന്നത്. രണ്ട് വീതം ടെസ്റ്റും മൂന്ന് ടി20യും പര്യടനത്തിന്‍റെ ഭാഗമായി കളിക്കും
![പര്യടനത്തിനായി പോര്‍ട്ടീസ് വീണ്ടും പാകിസ്ഥാനില്‍; സന്ദര്‍ശനം 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാക് പര്യടനം വാര്‍ത്ത പാകിസ്ഥാനില്‍ ക്രിക്കറ്റ് വാര്‍ത്ത pak tour news cricket in pakistan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10340785-thumbnail-3x2-asfasdfasf.jpg)
2009ലാണ് അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര നടന്നത്. അന്ന് തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പര തടസപ്പെട്ടു. 2009 മാര്‍ച്ച് മൂന്നിന് ലാഹോറിലേക്ക് പോവുകയായിരുന്ന ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ നായകന്‍ മഹേല ജയവര്‍ദ്ധനക്കും അഞ്ച് കളിക്കാര്‍ക്കും സഹപരിശീലകനും പരിക്കേറ്റു. സംഭവത്തില്‍ ആറ് പൊലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. അന്ന് നടന്ന തീവ്രവാദി അക്രമത്തെ തുടര്‍ന്ന് ഇതേവരെ പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര പോലും നടന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്‍മാറിയതിനെ തുടര്‍ന്നാണ് അന്ന് ലങ്കന്‍ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.
പാകിസ്ഥാന്‍ മണ്ണില്‍ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പെടെ യുഎഇയിലെ വേദികളിലേക്ക് മാറ്റുകയാണ് പിസിബി ചെയ്‌തത്. ഇതിനാണ് ഇപ്പോള്‍ മാറ്റമുണ്ടാകുന്നത്. ചൊവ്വാഴ്‌ച ആരംഭിക്കുന്ന പര്യടനത്തിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം രണ്ട് ടെസ്റ്റും മൂന്ന് ടി20യും പാകിസ്ഥാനില്‍ കളിക്കും. ഇതിന് മുമ്പ് 2007ലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയത്. നേരത്തെ സിംബാവേ ക്രിക്കറ്റ് ടീം കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ മൂന്ന് വീതം ഏകദിനവും ടി20യും കളിച്ചിരുന്നു. അന്ന് ഇരു പരമ്പരയും പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.