ബ്രിസ്‌ബെയിന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സമനിലയില്‍ കലാശിച്ചാല്‍ ആതിഥേയര്‍ക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ റിക്കി പോണ്ടിങ്. രണ്ട് വര്‍ഷം മുമ്പ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിലും വലിയ തിരിച്ചടിയാകും സമനിലയുണ്ടാക്കുകയെന്നും പോണ്ടിങ് പറഞ്ഞു. മുന്‍ നിര പേസര്‍മാരോ നായകന്‍ വിരാട് കോലിയോ ഇല്ലാതെയാണ് ടീം ഇന്ത്യ കളിക്കുന്നത്. അനുഭവ പരിചയമുള്ള ബാറ്റ്സ്‌മാന്‍മാരുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തില്‍ പരമ്പര സമനിലയിലായാല്‍ അത് ക്ഷീണമുണ്ടാക്കുക ഓസ്‌ട്രേലിയന്‍ ടീമിനാണ്.
ബ്രിസ്‌ബെയിനില്‍ സമനില വഴങ്ങുന്നത് ഓസിസിന് തിരിച്ചടി: പോണ്ടിങ് - ponting about team india news
രണ്ട് വര്‍ഷം മുമ്പ് പരമ്പരയില്‍ ടീം ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിനേക്കാള്‍ ഓസ്‌ട്രേലിയന്‍ ടീമിന് ക്ഷീണം ചെയ്യുക ഇത്തവണ സമനില വഴങ്ങിയാലാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു
അനുഭവ പരിചയം കുറഞ്ഞ ഇന്ത്യന്‍ നിരയെ എതിരിടുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ താരങ്ങളാണുള്ളത്. പേസ് ആക്രമണത്തിന് നായകനായി പോലും പരിഗണിക്കുന്ന പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുമ്പോള്‍ സ്‌പിന്നറായി 100ാം ടെസ്റ്റ് കളിക്കുന്ന നാഥന്‍ ലിയോണും തിളങ്ങും. കൂടാതെ അനുഭവ സമ്പത്ത് എറെയുള്ള ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്‌മിത്ത്, വിക്കറ്റിന് പിന്നില്‍ ടീം പെയിന്‍ എന്നിവരും ഓസ്‌ട്രേലിയക്ക് മുതല്‍കൂട്ടാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ പ്രതികരണം.
നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി കഴിഞ്ഞു. സിഡ്‌നി ടെസ്റ്റ് ചരിത്രപരമായ സമനിലയിലായി. അതിനാല്‍ തന്നെ നാലാമത്തെയും അവസാനത്തെയും മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. അല്ലാത്ത പക്ഷം പരമ്പര സമനിലയിലാകും.