വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനിടെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കഴിഞ്ഞ ദിവസം വെല്ലിങ്‌ടണില്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിനിടെ അഞ്ച് സിക്‌സുകള്‍ പറത്തിയ മാക്‌സ്‌വെല്ലിന്‍റെ ഒരു സിക്‌സ് ചെന്ന് പതിച്ചത് ഗാലറിയിലെ കസേരയിലാണ്. പന്ത് വീണ് കസേര തകര്‍ന്നു. മത്സരം ഓസ്‌ട്രേലിയ 64 റണ്‍സിന് ജയിച്ചു. ഇപ്പോള്‍ മാക്‌സ്‌വെല്ലിന്‍റെ സിക്‌സ് ഒരു വീട് നിര്‍മിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. സിക്‌സില്‍ തകര്‍ന്ന കസേരയില്‍ മാക്‌സ്‌വെല്ലിന്‍റെ ഒപ്പോടുകൂടി ലേലത്തിന് വെക്കും. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക അജ്ഞാത കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ഉപയോഗിക്കും. വെല്ലിങ്‌ടണിലെ ചാരിറ്റി ഫോറമാണ് ഇതിന് പിന്നില്‍.
മാക്‌സ്'വെല്‍' സിക്‌സടിച്ചു; ഇനി വീടൊരുങ്ങും - new zeland tour news
വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 മത്സരത്തില്‍ മാക്‌സ്‌വെല്‍ പറത്തിയ സിക്‌സാണ് അജ്ഞാത കുടുംബത്തിന് വീടൊരുക്കാന്‍ കാരണമായത്
മാക്‌സ്‌വെല്‍
അതിനിടെ മാക്‌സ്‌വെല്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആര്‍സിബിയെയും ആഹ്ളാദിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മിനി താരലേലത്തില്‍ ആര്‍സിബിയാണ് വന്‍ മുതല്‍ മുടക്കില്‍ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ഓസ്‌ട്രേലിയയുടെ ടി20 പരമ്പരയിലെ അടുത്ത മത്സരം നാളെ ആരംഭിക്കും. രാവിലെ 11.30-ന് വെല്ലിങ്‌ടണിലാണ് മത്സരം നടക്കുക. അഞ്ച് ടി20കളാണ് പരമ്പരയുടെ ഭാഗമായി നടക്കുക.
Last Updated : Mar 5, 2021, 3:34 PM IST