ക്രൈസ്റ്റ്ചര്‍ച്ച്:ക്രിക്കറ്റില്‍ ഭാവി കണ്ടെത്താന്‍ ശ്രമിക്കുന്ന ഭാവി താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന താരമാണ് ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണെന്ന് വിവിഎസ് ലക്ഷ്‌മണ്‍. പാകസ്ഥാനെതിരായ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ വില്യംസണ്‍ സെഞ്ച്വറി സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ലക്ഷ്‌മണിന്‍റെ പ്രതികരണം. വില്യംസണിന്‍റെ 24ാമത്തെ സെഞ്ച്വറിയാണ് പാകിസ്ഥാനെതിരെ പിറന്നത്. വില്യംസണിന്‍റെ സ്ഥിരതയോടെയുള്ള ബാറ്റിങ് ആശ്ചര്യജനകമാണ്. ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദില്‍ വില്യംസണിന്‍റെ പരിശീലകനായിരുന്നു ലക്ഷ്മൺ.
കെയിന്‍ വില്യംസണെ പുതുമുഖങ്ങള്‍ക്ക് മാതൃകയാക്കാം: ലക്ഷ്മണ്‍ - williamson and laxman news
ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിന്‍റെ തുടർച്ചയായ മൂന്നാമത്തെ സെഞ്ച്വറിയാണ് തിങ്കളാഴ്‌ച ക്രൈസ്റ്റ്ചര്‍ച്ചില്‍ പിറന്നത്
വില്യംസണിന്‍റെ തുടർച്ചയായ മൂന്നാമത്തെ സെഞ്ച്വറിയാണ് തിങ്കളാഴ്‌ച പിറന്നത്. വില്യംസണ്‍ സെഞ്ച്വറിയോടെ 112 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അര്‍ദ്ധസെഞ്ച്വറിയോടെ ഹെൻറി നിക്കോൾസ് പുറത്താകാതെ 89 റൺസും സ്വന്തമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 297 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്തു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ടോം ലാത്തം(33), ടോം ബ്ലണ്ടല്‍(16), റോസ് ടെയ്‌ലര്‍ (12) എന്നിവരാണ് പുറത്തായത്.