മുംബൈ: ടീം ഇന്ത്യക്ക് ശ്രീലങ്കയില്‍ എത്താന്‍ കടമ്പകള്‍ എറെ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പര്യടനത്തിനായി ക്വാറന്‍റൈനും ടെസ്റ്റും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാലെ സംഘത്തിന് ലങ്കന്‍ പര്യടനം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കു. പര്യടനത്തിന് മുമ്പ് ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ ഒത്തുചേരും.
14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ഈ മാസം 28ന് കൊളംബോയില്‍ എത്തും. തുടര്‍ന്ന് മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന് ശേഷമെ ധവാനും കൂട്ടര്‍ക്കും ഹോട്ടല്‍ മുറിക്ക് പുറത്തിറങ്ങാനാകൂ. തുടര്‍ന്നാകും പരിശീലനം. കൊളംബോയിലെ ഇന്ത്യന്‍ സംഘത്തിന്‍റെ പരിശീലനത്തിന് ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.