കൊളംബോ:ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി സന്ദര്‍ശകരായ ഇംഗ്ലണ്ട്. ശ്രീലങ്ക ഉയര്‍ത്തിയ 74 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. സാക് ക്രൗളി, ഡോം സിബ്ലി, നായകന്‍ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്.
ലങ്കന്‍ ടെസ്റ്റ്: ഏഴ് വിക്കറ്റിന്‍റെ ജയവുമായി ഇംഗ്ലണ്ട് - failer for lanka news
ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് കളിയിലെ താരം. റൂട്ടിന്‍റെ കരുത്തിലാണ് ഇംഗ്ലണ്ടിന്‍റെ ജയം
അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് പോലും നഷ്‌ടമായില്ലെന്ന പ്രത്യേകതയുമുണ്ട്. ജോണി ബ്രിസ്റ്റോ 35 റണ്‍സെടുത്തും ഡാന്‍ ലൗറന്‍സ് 21 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ലങ്കക്ക് വേണ്ടി ലസിത് എംബുല്‍ഡനിയ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ആദ്യ ഇന്നിങ്സില്‍ ലങ്ക 135 റണ്‍സെടുത്ത് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ലങ്ക 359 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 421 റണ്‍സെടുത്തു. ഇരട്ട സെഞ്ച്വറിയോടെ 228 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന്‍റെ കരുത്തിലാണ് ഇംഗ്ലണ്ട് 400 കടന്നത്.