ഓക്‌ലന്‍ഡ്:പര്യടനത്തിനായി ന്യൂസിലന്‍ഡില്‍ എത്തുന്നതിന് മുമ്പ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് 19 ബാധിച്ചിരിക്കാമെന്ന് ന്യൂസിലന്‍ഡ് ആരോഗ്യവകുപ്പ്. ന്യൂസിലന്‍ഡില്‍ എത്തുന്നതിന് മുമ്പോ യാത്രയിലോ കൊവിഡ് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ന്യൂസിലന്‍ഡിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് പാകിസ്ഥാൻ താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിശോധനകള്‍ നടത്തിയിരിക്കാം. എന്നാല്‍ ഇതിനിടെ തന്നെ ഇവര്‍ രോഗബാധിതരായിരിക്കാമെന്നും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ പുറത്ത് വരാന്‍ ദിവസങ്ങള്‍ എടുക്കും.
ന്യൂസിലന്‍ഡില്‍ എത്തുന്നതിന് മുമ്പേ പാക് ടീം അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് സൂചന
ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയ 54 അംഗ പാകിസ്ഥാൻ ക്രിക്കറ്റ് ടീം മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും കളിക്കും
ന്യൂസിലന്‍ഡില്‍ എത്തിയ 54 അംഗങ്ങളില്‍ ഒരാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനക്ക് ശേഷം ഒരാളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ച ശേഷം ബാക്കിയുള്ളവരെ ക്രൈസ്റ്റ് ചര്‍ച്ചിലേക്ക് മാറ്റി. നിലവില്‍ പാക് ടീം അംഗങ്ങള്‍ ക്വാറന്‍റൈന്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ട്. നിലവില്‍ ക്വാറന്‍റൈനില്‍ നിന്നും പാക് ടീം അംഗങ്ങളെ മോചിപ്പിച്ചിട്ടുണ്ട്.
ഈ മാസം അവസാനം മുതൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും കളിക്കും. ഡിസംബർ 18 ന് ഓക്‌ലന്‍ഡിലാണ് ആദ്യ മത്സരം.