ന്യൂഡല്‍ഹി :ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചു. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടി20യും ഏകദിനങ്ങളും ഇന്ത്യന്‍ സംഘം കളിക്കും.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും. ഓപ്പണര്‍ റോളില്‍ നായകന്‍ ധവാനെ കൂടാതെ പ്രിഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, എന്നിവര്‍ക്ക് സംഘത്തില്‍ അവസരം ലഭിച്ചു. വണ്‍ ഡൗണായി റിതുരാജ് ഗെയ്‌ക്ക്‌വാദ്, സൂര്യകുമാര്‍ യാദവ് എന്നിവരെയും പരിഗണിച്ചു.
ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ മനീഷ് പാണ്ഡെ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് മധ്യനിരയില്‍ അവസരം ഒരുങ്ങും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷനും സഞ്ജുവിനും സംഘത്തില്‍ ഇടം നേടി.