ദുബായ്: വര്‍ഷാവസാനവും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ കുതിപ്പ്. അഡ്‌ലെയ്‌ഡില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് അജിങ്ക്യാ രഹാനെ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ റാങ്കില്‍ പത്താം സ്ഥാനത്തായിരുന്ന രഹാനെക്ക് നിലവില്‍ 748 പോയിന്‍റാണുള്ളത്.
മെല്‍ബണില്‍ നായകനെന്ന നിലിയില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയോടെ 112 റണ്‍സെടുത്തതാണ് രഹാനെയെ റാങ്കിങ്ങില്‍ തുണച്ചത്. രഹാനെയെ കൂടാതെ വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവരാണ് ആദ്യ പത്തിലുള്ളത്. വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവരാണ് റാങ്കിങ്ങില്‍ ആദ്യ 10 ലുള്ളത്. വിരാട് കോലി രണ്ടാം സ്ഥാനത്തും ചേതേശ്വര്‍ പൂജാര 10-ാം സ്ഥാനത്തുമാണ്.
കെയിന്‍ വില്യംസണ്‍, വിരാട് കോല, സ്റ്റീവ് സ്‌മിത്ത്. റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള കോലിയേക്കാള്‍ 11 പോയിന്‍റിന്‍റെ മുന്‍തൂക്കമുള്ള വില്ല്യംസണ് 890 പോയിന്‍റാണുള്ളത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് രണ്ട് സ്ഥാനം താഴേക്ക് പോയി നിലവില്‍ മൂന്നാം സ്ഥാനത്താണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് സ്‌മിത്തിന് വിനയായത്.
ബൗളര്‍മാര്‍ക്കിടയില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനുമാണ് ആദ്യ പത്തില്‍ ഇടം നേടിയത്. മെല്‍ബണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ബുമ്ര ഒരു സ്ഥാനം താഴേക്ക് പോയി പട്ടികയില്‍ ഒമ്പതാമതായി.
ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മൂന്നും നാലും സ്ഥാനങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ നെയില്‍ വാഗ്‌നർ, ടിം സൗത്തി എന്നിവരാണുള്ളത്.