ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ മൂന്ന് വര്‍ഷത്തിലധികം നീണ്ട വിരാട് കോലിയുടെ അപ്രമാദിത്വത്തിന് വിരാമം. കോലിയെ മറികടന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനം സ്വന്തമാക്കി. 1,258 ദിവസം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശേഷമാണ് കോലി താഴേക്കിറങ്ങി രണ്ടാമതായത്. എട്ട് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് പട്ടികയില്‍ ബാബറിനുള്ളത്.
ഏകദിന റാങ്കിങ്; കോലിയെ തള്ളി ബാബര്‍ ഒന്നാമത്, രണ്ടാമതാകുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം - kohli and icc news
ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ പാകിസ്ഥന്‍ ക്രിക്കറ്ററാണ് ബാബര്‍ അസം. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തകര്‍പ്പന്‍ ഫോമാണ് ബാബറിന് നേട്ടമുണ്ടാക്കി കൊടുത്തത്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നടന്ന ഏകദിനത്തില്‍ 82 പന്തില്‍ 94 റണ്‍സെടുത്തതാണ് ബാബറിന് നേട്ടമുണ്ടാക്കി കൊടുത്തത്. പട്ടികയില്‍ ബാബറിന് 865ഉം കോലിക്ക് 857ഉം പോയിന്‍റ് വീതമാണുള്ളത്. റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന നാലാമത്തെ പാകിസ്ഥന്‍ ക്രിക്കറ്റര്‍ കൂടിയാണ് ബാബര്‍. ബാബറിനെ കൂടാതെ പാകിസ്ഥാന്‍ താരം ഫഖര്‍ സമാനും ആദ്യപത്തില്‍ ഇടം പിടിച്ചു. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പട്ടികയില്‍ എട്ടാമതാണ് സമാന്‍. ആദ്യ പത്തില്‍ കോലിയെ കൂടാതെ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം ഓപ്പണര്‍ രോഹിത് ശര്‍മയാണ്. പട്ടികയില്‍ മൂന്നാമതാണ് ഹിറ്റ്മാന്‍.
ന്യൂസിലന്‍ഡ് ബാറ്റ്‌സമാന്‍ റോസ് ടെയ്‌ലര്‍ നാലാമതും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാമതും ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ ജോണി ബെയര്‍സ്റ്റോ ആറാമതും ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി ഏഴാമതുമാണ്. ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഒമ്പതാമതും വിന്‍ഡീസ് ബാറ്റ്‌സ്‌മാന്‍ ഷായ് ഹോപ്പ് പത്താമതും ഇടം നേടി.