കേരളം

kerala

ETV Bharat / sports

തെറ്റുകളിൽ നിന്ന് ഞങ്ങൾ പഠിക്കും: ഹർമൻപ്രീത് - ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയുമായി നടന്ന ഏകദിന മത്സരം പരാജയപ്പെട്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു ഹർമൻപ്രീത്.

harmanpreet  IND W v SA W  ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം  ഹർമൻപ്രീത് കൗർ
തെറ്റുകളിൽ നിന്ന് ഞങ്ങൾ പഠിക്കും: ഹർമൻപ്രീത്

By

Published : Mar 8, 2021, 4:26 AM IST

ലഖ്‌നൗ: തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഉപ നായിക ഹർമൻപ്രീത് കൗർ. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയുമായി നടന്ന ഏകദിന മത്സരം പരാജയപ്പെട്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു ഹർമൻപ്രീത്. ബാറ്റിങ്ങ് നിര പരാജയപ്പെട്ടു. നല്ല ബാറ്റിങ്ങ് കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. ദക്ഷിണാഫ്രിക്ക മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും ഹർമൻപ്രീത് പറഞ്ഞു. ഹർമൻപ്രീതിന്‍റെ നൂറാം ഏകദിനമായിരുന്നു ഞായറാഴ്‌ച നടന്നത്. 100 ഏകദിനങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് ഹർമൻപ്രീക് കൗർ.

ദക്ഷിണാഫ്രിക്കയോട് എട്ടുവിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യക്ക് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ട്ടത്തിൽ 177 റണ്‍സ് എടുക്കാനെ ആയൊള്ളു. 41ആം ഓവറിൽ രണ്ടുവിക്കറ്റ് നഷ്‌ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യൻ സ്കോർ മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നായിക മിത്താലി രാജ്(50) ആണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ അടുത്ത മത്സരം മാർച്ച് ഒമ്പതിനാണ്.

ABOUT THE AUTHOR

...view details