കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് ഓപ്പണര്‍ സാക്‌ ക്രവാലിക്ക് പരിക്ക്; ചെന്നൈയില്‍ കളിക്കില്ല - crawley injured news

ഇതേവരെ 10 ടെസ്റ്റ് കളിച്ച് പരിചയമുള്ള സാക് ക്രവാലി അവസാനമായി ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.

ക്രവാലിക്ക് പരിക്ക് വാര്‍ത്ത  ഇംഗ്ലീഷ് ടീമില്‍ പരിക്ക് വാര്‍ത്ത  crawley injured news  Iinjury to english team news
സാക്‌ ക്രവാലി

By

Published : Feb 4, 2021, 9:11 PM IST

ചെന്നൈ: ടീം ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രവാലി കളിക്കില്ല. ഡ്രസിങ് റൂമില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ക്രവാലിക്ക് ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്‌ടമാകും. കൈക്കുഴക്കാണ് പരിക്കേറ്റത്. ബുധനാഴ്‌ച നടന്ന അപകടത്തെ തുടര്‍ന്ന നടത്തിയ സ്‌കാനിങ്ങിലാണ് ക്രവാലിയുടെ കൈക്കുഴക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. വലങ്കയ്യന്‍ ബാറ്റ്സ്‌മാനായ ക്രവാലി 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 616 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു.

ABOUT THE AUTHOR

...view details