ലണ്ടന്‍: ബര്‍മിങ്ഹാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്. കിവീസിന്‍റെ ഏഴ് വിക്കറ്റുകളാണ് ആതിഥേയര്‍ മൂന്നാം ദിനം വീഴ്‌ത്തിയത്. ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് 388 റണ്‍സെടുത്ത് കൂടാരം കയറി. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 299 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസ് 89 റണ്‍സ് കൂടിയെ സ്‌കോര്‍ ബോഡില്‍ ചേര്‍ക്കാന്‍ സാധിച്ചുള്ളു.
അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത റോസ് ടെയ്‌ലറുടെ വിക്കറ്റാണ് മൂന്നാം ദിനം കിവീസിന് ആദ്യം നഷ്‌ടമായത്. പിന്നാലെ 21 റണ്‍സെടുത്ത ഹെന്‍ട്രി നിക്കോളാസും ആറ് റണ്‍സെടുത്ത ഡാരില്‍ മിച്ചലും റണ്ണൊന്നും എടുക്കാതെ നെയില്‍ വാഗ്‌നറും 12 റണ്‍സെടുത്ത് മാറ്റ് ഹെന്‍ട്രിയും 34 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ടോം ബ്ലെണ്ടലും പുറത്തായി. രണ്ടാം ദിനത്തിലെ തകര്‍പ്പന്‍ പ്രകടനം തുടരാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചില്ല. രണ്ടാം ദിനം ഡിവോണ്‍ കോണ്‍വെ 80 റണ്‍സെടുത്തും വില്‍ യങ് 82 റണ്‍സെടുത്തും പുറത്തായി.