കേരളം

kerala

ETV Bharat / sports

ചെന്നൈയില്‍ ഉമിനീര്‍ വിലക്ക് വില്ലനാകുന്നു: ബുമ്ര

ചെന്നൈ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇംഗ്ലീഷ് ഓപ്പണര്‍ ഡോം സിബ്ലിയുടെയും മൂന്നാമനായി ഇറങ്ങിയ ഡാന്‍ ലോറന്‍സിന്‍റെയും വിക്കറ്റുകളാണ് പേസര്‍ ജസ്‌പ്രീത് ബുമ്ര വീഴ്‌ത്തിയത്

ബുമ്രയും ഉമിനീര്‍ വിലക്കും വാര്‍ത്ത  ചെന്നൈ ടെസ്റ്റും ബുമ്രയും വാര്‍ത്ത  bumra and saliva ban news  chennai test and bumrah news
ബുമ്ര

By

Published : Feb 5, 2021, 8:27 PM IST

ചെന്നൈ: കൊവിഡിനെ തുടര്‍ന്നുള്ള ഉമിനീര്‍ വിലക്ക് ചെന്നൈയില്‍ വില്ലനായി മാറുന്നുവെന്ന് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ബുമ്ര. ചെന്നൈയിലെ ഫ്ലാറ്റ് പിച്ചില്‍ പന്തില്‍ ഉമിനീര്‍ പുരട്ടാത്തതിനാല്‍ പന്ത് സ്വിങ് ചെയ്യുന്നില്ല. ഉമിനീര്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പന്തിന്‍റെ തിളക്കം നിലനിര്‍ത്താന്‍ പ്രയാസപ്പെടുകയാണ്. ബൗണ്‍സ് കുറഞ്ഞ ഫ്ലാറ്റ് പിച്ചില്‍ കുറഞ്ഞ സാധ്യത മാത്രമാണ് ബൗളേഴ്‌സിനുള്ളത്. ഓപ്പണര്‍ ഡോം സിബ്ലി, മൂന്നാമനായി ഇറങ്ങിയ ഡാന്‍ ലോറന്‍സ് എന്നിവരുടെ വിക്കറ്റാണ് ബുമ്ര വീഴ്‌ത്തിയത്.

കൂടുതല്‍ വായനക്ക്: സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റിന് ബുമ്രയും കൂട്ടരും; ഇംഗ്ലണ്ട് വിയര്‍ക്കും

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജസ്‌പ്രീത് ബുമ്ര ഭാഗമാകുന്നത്. അരങ്ങേറ്റം മുതല്‍ ഇതേവരെ പങ്കെടുത്ത 17 ടെസ്റ്റിലും ബുമ്ര വിദേശ മണ്ണിലാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്പ് ടൗണിലായിരുന്നു ബുമ്രയുടെ അരങ്ങേറ്റം.

ഇന്ത്യന്‍ ബൗളേഴ്‌സിന് മുകളില്‍ ജോ റൂട്ടും ഡോം സിബ്ലിയും ആധിപത്യം പുലര്‍ത്തിയ ചെന്നൈ ടെസ്റ്റിന്‍റെ ആദ്യ ദിവസം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 63 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായ ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്നാണ് കരകയറ്റിയത്. നായകന്‍ ജോ റൂട്ട് സെഞ്ച്വറിയോടെ 128 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഓപ്പണര്‍മാരായ ഡോം സിബ്ലി (87), റോറി ബേണ്‍സ് (33) മൂന്നാമനായി ഇറങ്ങിയ ഡാന്‍ ലോറന്‍സ് (0) എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്.

ABOUT THE AUTHOR

...view details