ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസം മുന്‍ കൈ സ്വന്തമാക്കി ന്യൂസിലന്‍ഡ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 246 റണ്‍സെടുത്തു. ലോഡ്‌സില്‍ അര്‍ധസെഞ്ച്വറിയോടെ 136 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ ഡിവോണ്‍ കോണ്‍വെയുടെ കരുത്തിലാണ് കിവീസിന്‍റെ മുന്നേറ്റം. റിസ്‌കി ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ തകര്‍പ്പന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കോണ്‍വെക്ക് സാധിച്ചു. 16 ബൗണ്ടറികള്‍ കോണ്‍വെയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ ഒരു തവണ പോലും ഒരു സിക്‌സിനായി ശ്രമിച്ചില്ല.
ലോഡ്‌സില്‍ കിവീസിന്‍ ശക്തമായ തുടക്കം; ഇംഗ്ലണ്ട് പൊരുതുന്നു - ലോഡ്‌സിലെ ടെസ്റ്റ് അപ്പ്‌ഡേറ്റ്
ലോഡ്‌സിലെ ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 248
also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ : ഹിറ്റ്മാന്‍ ഹിറ്റായാല്‍ കളിമാറുമെന്ന് റമീസ് രാജ
ഓപ്പണര്‍ ടോം ലാത്തം 23ഉം നായകന്‍ കെയിന്‍ വില്യംസണ്‍ 13ഉം വണ്‍ ഡൗണായി ഇറങ്ങിയ റോസ് ടെസ്‌ലര്‍ 14 റണ്‍സെടുത്തും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിന്‍സണ്‍ രണ്ടും വിക്കറ്റ് ജിമ്മി ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള ടെസറ്റ് പരമ്പരയാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടില്‍ കളിക്കുന്നത്. പരമ്പരക്ക് ശേഷം ടീം ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലും കിവീസ് കളിക്കും.