ഹാമില്‍ട്ടണ്‍:വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 519 റണ്‍സെടുത്ത കിവീസ് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യ്തു. ഇരട്ട സെഞ്ച്വറിയോടെ 251 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണിന്‍റെ കരുത്തിലാണ് സെഡന്‍ പാര്‍ക്കില്‍ ആതിഥേയര്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 34 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്‍റെ ഇന്നിങ്സ്. അര്‍ദ്ധസെഞ്ച്വറിയോടെ 86 റണ്‍സെടുത്ത ടോം ലാതം വില്യംസണ് ആദ്യഘത്തില്‍ മികച്ച പിന്തുണ നല്‍കി. രണ്ടാം ദിവസം വൈകിട്ടോടെ വില്യംസണ്‍ ഔട്ടായ ശേഷമാണ് ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സെഡന്‍പാര്‍ക്കില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇരട്ട സെഞ്ച്വറിയുമായി വില്യംസണ്‍ - big score in tests news
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 519 റണ്‍സെടുത്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
![സെഡന്‍പാര്‍ക്കില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇരട്ട സെഞ്ച്വറിയുമായി വില്യംസണ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ വാര്‍ത്ത വില്യംസണ്‍ ഇരട്ട സെഞ്ച്വറി വാര്‍ത്ത big score in tests news williamson double century news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9765588-thumbnail-3x2-asfsadfasd.jpg)
38 റണ്‍സെടുത്ത റോസ് ടെയ്‌ലറും 14 റണ്‍സെടുത്ത ടോം ബ്ലന്‍ഡലും അര്‍ദ്ധസെഞ്ച്വറിയോടെ 51 റണ്‍സെടുത്ത ജാമിസണും 11 റണ്‍സെടുത്ത ടിം സോത്തിയും രണ്ടക്കം കടന്നു. വിന്‍ഡീസിന് വേണ്ടി കേമര്‍ റോച്ചര്‍, ഗബ്രിയേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റു സ്വന്തമാക്കി.
സെഡന്‍ പാര്‍ക്കില്‍ രണ്ടാം ദിനം മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 49 റണ്‍സെടുത്തു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 20 റണ്‍സെടുത്ത ബ്രാത്‌വെയിറ്റും ജോണ്‍ കാംബല്‍ 22 റണ്‍സെടുത്തും പുറത്താകാതെ നില്‍ക്കുകയാണ്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ന്യൂസിലന്‍ഡില്‍ വിന്‍ഡീസ് ടീം കളിക്കുന്നത്.