പുരുഷന്‍മാര്‍ക്ക് പിന്നാലെ ഇന്ത്യന്‍ വനിതകളും പിങ്ക് ബോള്‍ ടെസ്റ്റിന്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വനിതാ ടീം ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് മത്സരം കളിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഐസിസിയുടെ നീക്കം. ടീം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതായി ഐസിസി ട്വീറ്റ് ചെയ്‌തു. ഐസിസിക്ക് പിന്നാലെ വനിതാ ടീം പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതായി ബിസിസിഐയും സ്ഥിരീകരിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ സംഘം ടെസ്റ്റ് മത്സരം കളിക്കാന്‍ പോകുന്നത്. ജൂലൈ 16ന് ടെസ്റ്റ് മത്സരത്തോടെ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ മൂന്ന് ഏകദിനവും രണ്ട് ടി20യും കളിക്കും. പര്യടനം ജൂലൈ 11ന് സമാപിക്കും.