അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയുടെ ജോഷ് ഹാസിൽവുഡും പാറ്റ് കമ്മിൻസും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 9 റൺസെന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്‌സ് 36/9 എന്ന നിലയില്‍ അവസാനിച്ചു.
അഡ്‌ലെയ്‌ഡില്‍ നാണം കെട്ട് ടീം ഇന്ത്യ
ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ഒരാൾക്ക് പോലും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. 21.2 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ട് നിന്നുള്ളൂ
അഡ്‌ലെയ്ഡിൽ 'നാണം കെട്ട്' ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും കുറഞ്ഞ സ്കോറാണിത്. 1974ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ 42 ആയിരുന്നു.
ഓസ്‌ട്രേലിയയുടെ ജോഷ് ഹാസൽവുഡ് അഞ്ച് വിക്കറ്റും പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നേടി. ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ഒരാൾക്ക് പോലും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. 21.2 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ട് നിന്നുള്ളൂ. പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ തകിടം മറിച്ചത്.
Last Updated : Dec 19, 2020, 12:00 PM IST