സിഡ്‌നി:കൊവിഡ് കാലത്തെ ആഷസ് പോരാട്ടങ്ങള്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കും. ഓസ്‌ട്രേലിയയിലെ ഗാബയിലാണ് ആദ്യ ടെസ്റ്റ്. ആഷസ് നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇംഗ്ലണ്ടിനെതിരെ ഇത്തവണ ആതിഥേയരായ ഓസിസ് നടത്തുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 16ന് നടക്കും. ഡേ-നൈറ്റ് ടെസ്റ്റിനാകും അഡ്‌ലെയ്‌ഡ് വേദിയാവുക.
തുടര്‍ന്ന് മെല്‍ബണും സിഡ്‌നിയും യഥാക്രമം ബോക്‌സിങ് ഡേ, പുതുവത്സര ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കും. ആഷസിലെ അവസാന ടെസ്റ്റ് പെര്‍ത്തിലാകും നടക്കുക. ജനുവരി 14 മുതല്‍ പെര്‍ത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസിലെ കങ്കാരുക്കളുടെ നാട്ടിലെ അവസാന മത്സരം.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ടൂറിന്‍ വിടാന്‍ റോണോ; സൂപ്പര്‍ കാറുകള്‍ പാക്ക് ചെയ്‌തു