കൊളംബോ:ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ ടെസ്റ്റില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം ആതിഥേയരായ ശ്രീലങ്ക ഉയര്‍ത്തിയ 381 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ നഷ്‌ടമായി. ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലി അഞ്ച് റണ്‍സെടുത്തും ഡോം സിബ്ലി റണ്ണൊന്നും എടുക്കാതെയും പുറത്തായി. രണ്ടാം ദിനം സ്റ്റംമ്പൂരുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 98 റണ്‍സെടുത്തു. എംബുല്‍ഡെനിയയാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 23 റണ്‍സെടുത്ത ജോണി ബ്രിസ്റ്റോയും അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍.
സെഞ്ച്വറിയോടെ 110 റണ്‍സെടുത്ത ഏയ്‌ഞ്ചലോ മാത്യുവിന്‍റെയും അര്‍ദ്ധസെഞ്ച്വറിയോടെ 92 റണ്‍സെടുത്ത നിരോഷാന്‍ ഡിക്ക്‌വെല്ലയുടെയും കരുത്തിലാണ് ലങ്ക ആദ്യ ഇന്നിങ്സില്‍ പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. വാലറ്റത്ത് ദില്‍റുവാന്‍ പെരേര അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്തതും ലങ്കക്ക് തുണയായി.