കേരളം

kerala

ETV Bharat / sports

'അവന്‍ അങ്ങേയറ്റം പ്രചോദിതനാണ്'; ഇംഗ്ലണ്ടിനെതിരെ കോലി സെഞ്ച്വറി നേടുമെന്ന് രാജ്‌കുമാര്‍ ശര്‍മ - ജോ റൂട്ട്

'അവസാന മത്സരത്തിന് ശേഷം ഞാൻ സംസാരിച്ചപ്പോൾ, ടീമിന്‍റെ വിജയത്തില്‍ അവന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമായിരുന്നു. തന്‍റെ റണ്‍ നേട്ടത്തെക്കുറിച്ച് അവന്‍ വ്യാകുലപ്പെട്ടിരുന്നില്ല. അയാൾക്ക് അത്തരമൊരു മനോഭാവമുള്ളപ്പോള്‍, ഇനിയും നിരവധി സെഞ്ച്വറികള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ'

Rajkumar Sharma  Virat Kohli  ഇന്ത്യ-ഇംഗ്ലണ്ട്  രാജ്‌കുമാര്‍ ശര്‍മ  വിരാട് കോലി  ജോ റൂട്ട്  Joe Root
'അവന്‍ അങ്ങേയറ്റം പ്രചോദിതനാണ്'; ഇംഗ്ലണ്ടിനെതിരെ കോലി സെഞ്ചുറി നേടുമെന്ന് രാജ്‌കുമാര്‍ ശര്‍മ

By

Published : Aug 23, 2021, 7:12 PM IST

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിക്കുമെന്ന് താരത്തിന്‍റെ കോച്ചായ രാജ്‌കുമാര്‍ ശര്‍മ. അടുത്തിടെ കോലിയുമായി സംസാരിച്ചതായും ഡൽഹി ടീമിന്‍റെ മുഖ്യ പരിശീലകന്‍ കൂടിയായ ശര്‍മ പറഞ്ഞു.

'അവനെ പ്രചോദിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു, കാരണം അവന്‍ അങ്ങേയറ്റം പ്രചോദിതനാണ്. അവസാന മത്സരത്തിന് ശേഷം ഞാൻ സംസാരിച്ചപ്പോൾ, ടീമിന്‍റെ വിജയത്തില്‍ അവന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമായിരുന്നു.

തന്‍റെ റണ്‍ നേട്ടത്തെക്കുറിച്ച് അവന്‍ വ്യാകുലപ്പെട്ടിരുന്നില്ല. അയാൾക്ക് അത്തരമൊരു മനോഭാവമുള്ളപ്പോള്‍, ഇനിയും നിരവധി സെഞ്ച്വറികള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ'- രാജ്‌കുമാര്‍ പറഞ്ഞു.

പരമ്പരയില്‍ റണ്‍വേട്ട തുടരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വിരാട് കോലിക്ക് വെല്ലുവിളിയാണോയെന്ന ചോദ്യത്തിനോട് രാജ്‌കുമാര്‍ പ്രതികരിച്ചതിങ്ങനെ.

'ജോ റൂട്ടിനെ ചെയ്‌സ് ചെയ്യുകയെന്നത് വിരാടിന് ഒരു വെല്ലുവിളിയാണെന്ന് ഞാൻ പറയും. വിരാടിനെ കുട്ടിക്കാലം മുതൽ എനിക്ക് അറിയാം, അവന് വെല്ലുവിളികൾ ഇഷ്ടമാണ്. അതിനാൽ ഇത് തീര്‍ച്ചയായും നല്ലൊരു വെല്ലുവിളിയാണ്, വരാനിരിക്കുന്ന മത്സരങ്ങളിൽ നമ്മള്‍ക്കത് കാണാം' - രാജ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

also read:പരിക്കേറ്റ മാര്‍ക് വുഡ് പുറത്ത് ; ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി

2019 നവംബര്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്സുകളിലായി വെറും 62 റണ്‍സാണ് നേടിയത്.

എന്നാല്‍ നാല് ഇന്നിങ്സുകളില്‍ 386 റണ്‍സ് നേടിയ ജോ റൂട്ട് റണ്‍വേട്ടയില്‍ വളരെയധികം മുന്നിലാണ്.

അതേസമയം മൂന്നാം ടെസ്റ്റ് ബുധനാഴ്ചയാണ് ആരംഭിക്കുക. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു.

ABOUT THE AUTHOR

...view details