100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി; റൂട്ടിന് ചരിത്ര നേട്ടം - റൂട്ടിന് റെക്കോഡ് വാര്‍ത്ത
2004ല്‍ ഇന്ത്യക്കെതിരെ 100-ാം ടെസ്റ്റ് കളിച്ച് 184 റണ്‍സെടുത്ത പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ഹഖിനെ മറികടന്നാണ് ജോ റൂട്ടിന്‍റെ നേട്ടം
ചെന്നൈ: കരിയറില്‍ അഞ്ചാമത്തെ തവണയാണ് ജോ റൂട്ട് ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്നത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലും ജോ റൂട്ട് ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ 450 കടത്തിയ ശേഷമാണ് ജോ റൂട്ട് പുറത്തായത്. 2012ല്‍ ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് കളിച്ച റൂട്ട് ചെന്നൈയില്‍ സെഞ്ച്വറി തികച്ചു. പാകിസ്ഥാനെതിരെ 254 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ 150 റണ്‍സ് സ്വന്തമാക്കുന്ന ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോഡിനൊപ്പമെത്താനും ജോ റൂട്ടിന് സാധിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി നടന്ന രണ്ട് ടെസ്റ്റിലും ചെന്നൈ ടെസ്റ്റിലും റൂട്ടിന് 150-തിന് മുകളില്‍ റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചു.