ബിര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടി-20യില്‍ വിന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 190 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ച്വറിയും, ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിങുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ കാര്‍ത്തിക്ക് 19 പന്തില്‍ 41 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്‌ക്കായി നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇരുവരും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറില്‍ അകേൽ ഹൊസൈനാണ് 16 പന്തില്‍ 24 റണ്‍സ് നേടിയ സൂര്യകുമാറിനെ പുറത്താക്കിയത്.