മുംബൈ : ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്‌ടം. ഉച്ചഭക്ഷണത്തിന് ശേഷം 285 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 150 റണ്‍സ് നേടിയ മായങ്ക് അഗർവാളിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 32 റണ്‍സുമായി അക്‌സർ പട്ടേലും ജയന്ത് യാദവുമാണ് ക്രീസിൽ. ഇന്ത്യൻ നിരയിലെ ഏഴ് വിക്കറ്റും അജാസ് പട്ടേലാണ് നേടിയത്.
നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്‌ടമായി. നാലാം പന്തിൽ വൃദ്ധിമാൻ സാഹയെ(27) എൽബിയിൽ കുരുക്കിയ അജാസ് തൊട്ടടുത്ത പന്തിൽ അശ്വിനെയും(0) പുറത്താക്കി. പിന്നാലെയെത്തിയ അക്‌സർ പട്ടേൽ മായങ്ക് അഗർവാളിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി.