കാണ്‍പൂർ: ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ മൂന്നാം ദിനം മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ. രണ്ടാം ദിനം ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്‌ടിച്ച ന്യൂസിലൻഡിന്‍റെ ഓപ്പണിങ് സഖ്യത്തെ പൊളിച്ച് അശ്വിനാണ് ഇന്ത്യക്ക് ആശ്വാസം നൽകിയത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 82 റണ്‍സുമായി ടോം ലാഥമാണ് ക്രീസിൽ.
89 റണ്‍സെടുത്ത വിൽ യെങ്ങിനെ പുറത്താക്കിയാണ് അശ്വിൻ ന്യൂസിലൻഡിന്‍റെ കരുത്തുറ്റ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തത്. ആദ്യ വിക്കറ്റില്‍ ലാഥത്തിനൊപ്പം 151 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്.
യങിന് പിന്നാലെ ക്രീസിലെത്തിയ നായകൻ കെയ്‌ൻ വില്യംസണ്‍ നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ നിര വീണ്ടും പ്രതിരോധത്തിലായി. എന്നാൽ ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് വില്യംസണെ ഉമേഷ് യാദവ് പുറത്താക്കി. 64 പന്തുകളിൽ നിന്ന് 18 റണ്‍സെടുത്ത വില്യംസണെ ഉമേഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.