കാണ്‍പൂര്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 14 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോൾ 133 റണ്‍സിന്‍റെ ലീഡുണ്ട്.
18 റണ്‍സെടുത്ത ശ്രേയസ് അയ്യരും, 20 റണ്‍സെടുത്ത അശ്വിനുമാണ് ക്രീസിൽ. നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ചേതേശ്വർ പുജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റണ്‍സെടുത്ത പുജാരയെ കൈൽ ജാമിസണ്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ അജിങ്ക്യ രഹാനെയുടെ വിക്കറ്റും നഷ്ടമായി. നാല് റണ്‍സെടുത്ത രഹാനയെ അജാസ് പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.