കേരളം

kerala

ETV Bharat / sports

India vs New Zealand: കാൺപൂരില്‍ അടിക്ക് തിരിച്ചടി, രണ്ടാം ദിനം ന്യൂസിലൻഡ് ശക്തമായ നിലയിൽ - IND vs NZ day 2 score

INDvsNZ: കാൺപൂരില്‍ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടം കൂടാതെ 129 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ ടോം ലാഥം (50), വില്‍ യങ്ങ് (75) എന്നിവരാണ് ക്രീസിൽ.

India vs New Zealand  New Zealand 129 for no loss  New Zealand Openers  ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ്  ഇന്ത്യക്കെതിരെ കിവീസ് ശക്തമായ നിലയിൽ  kiwis back in the game against india  Ind Nz 1st test  india vs new zealand test scorecard  IND vs NZ day 2 score
India vs New Zealand: അടിക്ക് തിരിച്ചടി നൽകി ന്യൂസിലാൻഡ്, രണ്ടാം ദിനം ശക്തമായ നിലയിൽ

By

Published : Nov 26, 2021, 6:50 PM IST

കാണ്‍പൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ. ഓപ്പണിങ് ബാറ്റർമാർ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്‌ടിച്ച മത്സരത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 129 എന്ന നിലയിലാണ് കിവീസ്.

സ്‌പിൻ നിരയെ കളത്തിലിറക്കി മത്സരം പിടിക്കാം എന്ന ഇന്ത്യൻ മോഹം തല്ലിത്തകർത്താണ് കിവീസ് ഓപ്പണർമാർ ബാറ്റ് വീശിയത്. 50 റണ്‍സോടെ ടോം ലാഥമും 75 റണ്‍സോടെ വില്‍ യങ്ങുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് ഇനി 216 റണ്‍സ് കൂടി വേണം.

അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സന്ദർശക ടീമിന്‍റെ ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. 2016ൽ ഇംഗ്ലണ്ടിന്‍റെ അലിസ്റ്റയർ കുക്ക്- ഹമീദ് സഖ്യം ചെന്നൈയിൽ 103 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ALSO READ:Pat Cummins: ഓസീസ് ടെസ്റ്റ് ടീമിനെ പാറ്റ് കമ്മിൻസ് നയിക്കും, സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്‌റ്റൻ

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റണ്‍സിന് ഓൾ ഔട്ട് ആയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ (105) മികവിലാണ് ഇന്ത്യ മോശമല്ലാത്ത സ്കോർ കണ്ടെത്തിയത്. ശുഭ്മാൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നൽകി.

ടീം സൗത്തിയുടെ തീപ്പൊരി ബോളിങാണ് മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്ന ഇന്ത്യൻ ഇന്നിങ്സിന് തടയിട്ടത്. അഞ്ച് ഇന്ത്യൻ വിക്കറ്റുകളാണ് സൗത്തി പിഴുതെറിഞ്ഞത്. കെയ്‌ൽ ജെയ്‌മിസണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റും നേടി.

ABOUT THE AUTHOR

...view details