മുംബൈ :ഇന്ത്യൻ ഇന്നിങ്സിലെ പത്ത് വിക്കറ്റും വീഴ്‌ത്തി ഇന്ത്യൻ വംശജനായ ഇടം കൈയ്യൻ സ്‌പിന്നർ അജാസ് പട്ടേൽ. ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബോളർ എന്ന നേട്ടം അജാസ് സ്വന്തമാക്കി. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 325 ന് പുറത്തായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റണ്‍സ് നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്‍റെ മികവിലാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്. ശുഭ്‌മാന്‍ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), അക്‌സർ പട്ടേൽ(128 പന്തിൽ 52) ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.