മുംബൈ:ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. മഴമൂലം വൈകിയ മത്സരത്തിൽ ടോസ് നേടിയ ക്യാപ്‌റ്റൻ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് പിടിമുറുക്കിയ ഇന്ത്യൻ ക്യാംപിൽ നിന്ന് അജിങ്ക്യ രഹാന, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ ഇന്നത്തെ മത്സരത്തിനില്ല. പകരം ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
കെയ്‌ൻ വില്യംസണ് പകരം ടോ ലാഥമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. വില്യംസണ് പകരം ഡാരില്‍ മിച്ചല്‍ കിവീസ് ടീമില്‍ കളിക്കും. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. അതിനാൽ ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ വിജയിക്കുക എന്നത് ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. എന്നാൽ മഴ കളിക്കുന്ന വാങ്കഡെയിൽ ഭാഗ്യത്തെക്കൂടി ആശ്രയിച്ചാകും മത്സരത്തിന്‍റെ ഫലം നിർണയിക്കുക.
പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്നാണ് രഹാനെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വലത്തേ കൈയ്‌ക്കേറ്റ പരിക്കാണ് ജഡേജക്ക് തിരിച്ചടിയായത്. ഇടത്തേ കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് ഇശാന്തും പുറത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ കൈമുട്ടുനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് വില്യംസണ് മത്സരത്തിനിറങ്ങാൻ സാധിക്കാത്തത്.
ALSO READ:India vs New Zealand: രണ്ടാം ടെസ്റ്റിൽ പരിക്കിന്‍റെ കളി; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യും