കേരളം

kerala

ETV Bharat / sports

T20 World Cup 2022 | പവറില്ലാതെ പവർ പ്ലേ, ഒച്ചിഴയും വേഗത്തിൽ ഓപ്പണർമാർ ; നായകനും ഉപനായകനും കളി മറക്കുമ്പോൾ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ 38 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 63 റണ്‍സാണ് പവർപ്ലേയിൽ അടിച്ചുകൂട്ടിയത്

T20 World Cup  ടി20 ലോകകപ്പ്  ഇന്ത്യ vs ഇംഗ്ലണ്ട്  T20 World Cup 2022  Rohit Sharma  KL Rahul  Virat Kohli  വിരാട് കോലി  രോഹിത് ശർമ  കെഎൽ രാഹുൽ  Indias timid Power play approach  ROHIT AND RAHUL  പവറില്ലാതെ പവർപ്ലേ  രോഹിത്  ഷെയ്‌ൻ വാട്‌സണ്‍  ടി20 ലോകകപ്പ് സെമി ഫൈനൽ  ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ  India vs England Semi Final  നായകനും ഉപനായകനും കളി മറക്കുമ്പോൾ  പവർ പ്ലേ  വാട്‌സണ്‍  ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോൽവി  England Beat India
T20 World Cup 2022 | പവറില്ലാതെ പവർ പ്ലേ, ഒച്ചിഴയും വേഗത്തിൽ ഓപ്പണർമാർ; നായകനും ഉപനായകനും കളി മറക്കുമ്പോൾ

By

Published : Nov 10, 2022, 10:51 PM IST

അഡ്‌ലെയ്‌ഡ് :ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ആധിപത്യം സാധിക്കാൻ കഴിയാതെ തീർത്തും ദയനീയമായാണ് ഇന്ത്യ തോൽവി വഴങ്ങിയത്. സെമി ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ എതിരാളി 10 വിക്കറ്റ് ജയം നേടുക എന്നത് തന്നെ ഇന്ത്യയുടെ പ്രകടനം എത്രത്തോളം മോശമായിരുന്നു എന്നതിന് ഉദാഹരണമാണ്.

മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ ഒച്ചിഴയും വേഗത്തിലാണ് ബാറ്റ് വീശിയത്. പവർ പ്ലേയിൽ പരമാവധി റണ്‍സ് നേടാനാകാത്തതാണ് ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. മത്സരത്തിൽ 200ൽ അധികം റണ്‍സ് നേടിയിരുന്നെങ്കിൽ എതിരാളിയെ സമ്മർദത്തിലാക്കാൻ ഇന്ത്യൻ ബോളർമാർക്ക് ഒരു പരിധിവരെ സാധിക്കുമായിരുന്നു.

ഇഴഞ്ഞ് ഇഴഞ്ഞ്...:ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഏറ്റവും വലിയ പരാജയം. ടീമിൽ ഏറ്റവുമധികം ഉത്തരവാദിത്തത്തോടുകൂടി കളിക്കേണ്ട നായകനും ഉപനായകനുമാണ് ബാറ്റിങ്ങിലെ മെല്ലെപ്പോക്കുമായി പവർപ്ലേയിൽ ചെറിയ സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ 38 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ ഇംഗ്ലണ്ട് പവർ പ്ലേയിൽ നേടിയത് 63 റണ്‍സും.

ഇന്ത്യയുടെ പവർ പ്ലേ പവറാക്കാത്തതാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നാണ് പല മുൻ താരങ്ങളുടേയും അഭിപ്രായം. ബാറ്റിങ്ങില്‍ വളരെ ഭീരുക്കളായാണ് ഇന്ത്യ കാണപ്പെട്ടതെന്നാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സണ്‍ പറഞ്ഞത്. 'നിർഭാഗ്യവശാൽ രോഹിത്തിനും രാഹുലിനും ആദ്യ ആറ് ഓവറുകളിൽ മത്സരം വരുതിയിലാക്കാൻ കഴിഞ്ഞില്ല. ടി20 ക്രിക്കറ്റിൽ പവർ പ്ലേയിൽ മത്സരം വരുതിയിലാക്കാൻ കഴിയണം.

ഹാർദിക്കിന് കളി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. പക്ഷേ ഇന്ത്യ ഒരു 6-8 ഓവർ നേരത്തെ ആക്രമിച്ച് കളിക്കേണ്ടതായിരുന്നു. മാത്രമല്ല ബോളിങ് യൂണിറ്റിൽ ഒരു റിസ്റ്റ് സ്‌പിന്നർ ഇല്ലാത്തതും ഇംഗ്ലണ്ടിന് രണ്ട് സ്‌പിന്നർമാർ ഉണ്ടായിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. യുസ്‌വേന്ദ്ര ചാഹൽ ടീമിലില്ലാത്തത് ഇന്ത്യക്ക് വലിയ നഷ്‌ടമാണ്. ആദിൽ റഷീദിനെപ്പോലെ വേഗത നിയന്ത്രിച്ച് മികച്ച രീതിയിൽ പന്തെറിയാൻ ചാഹലിന് കഴിയുമായിരുന്നു' - വാട്‌സണ്‍ പറഞ്ഞു.

ALSO READ:T20 World Cup 2022 | അടിച്ചൊതുക്കി ബട്‌ലറും ഹെയ്‌ൽസും ; സെമിയിൽ വീണ് ഇന്ത്യ

കാറ്റുപോയ ഓപ്പണിങ്: ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളിൽ രാഹുലിനും രോഹിത്തിനും ഫോം കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമെന്ന് മുൻ ഇന്ത്യൻ സെലക്‌ടർ ശരൺദീപ് സിങ്ങും അഭിപ്രായപ്പെട്ടു. 'ഓപ്പണർമാർ റണ്‍സ് കണ്ടെത്താത്തത് വിരാടിനേയും സൂര്യകുമാറിനേയും സമ്മർദത്തിലാക്കി. അതിനാൽ തുടർച്ചയായ മത്സരങ്ങളിൽ അവർക്കും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചില്ല.

ഇന്ത്യൻ ടീമിന്‍റെ ഏറ്റവും വലിയ പിഴവുകളിൽ ഒന്ന് ടൂർണമെന്‍റിൽ യുസ്‌വേന്ദ്ര ചാഹലിനെ കളിപ്പിക്കാതിരുന്നതാണ്. ഇംഗ്ലണ്ടിന്‍റെ റിസ്റ്റ് സ്‌പിന്നർമാർ എത്രത്തോളം കാര്യക്ഷമമായാണ് പന്തെറിഞ്ഞതെന്ന് നാം കണ്ടതാണ്. കൂടാതെ ഗ്രൂപ്പ് ഘട്ടത്തിൽ റിഷഭ് പന്തിന് വേണ്ടത്ര അവസരം നൽകാത്തതും ടീമിന് തിരിച്ചടിയായി.

ഇത്തവണത്തെ ലോകകപ്പിൽ കളിച്ച പകുതിയിലധികം താരങ്ങളും അടുത്ത ലോകകപ്പിനുണ്ടാകില്ല. രോഹിത്, വിരാട്, അശ്വിൻ, ഷമി, ഭുവി തുടങ്ങിയ താരങ്ങൾ അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന കാര്യം പോലും സംശയത്തിലാണ്. അതിൽ തീരുമാനമെടുക്കേണ്ടത് സെലക്‌ടർമാരാണ്' - ശരൺദീപ് സിങ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details