കേരളം

kerala

ETV Bharat / sports

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ മാറ്റം ; ഏകദിന പരമ്പര നീട്ടി - കൊവിഡ് സാഹചര്യം

പര്യടനം നീട്ടിയത് കൊവിഡ് സാഹചര്യം മുൻനിർത്തി

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ മാറ്റം  ഇന്ത്യ ന്യൂസിലൻഡ് പര്യടനം  India's ODI Tour Of New Zealand Postponed To 2022  കൊവിഡ് സാഹചര്യം  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ മാറ്റം ; മത്സരം അടുത്തവർഷം സംഘടിപ്പിക്കും

By

Published : Sep 16, 2021, 10:36 PM IST

വെല്ലിങ്ടണ്‍ : കൊവിഡ് സാഹചര്യം മുൻനിർത്തി ഇന്ത്യയുടെ പര്യടനത്തിൽ മാറ്റം വരുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ഈ വർഷം അവസാനം നടത്താനിരുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് മാറ്റിവച്ചത്.

നീട്ടിവച്ച പരമ്പര, ഓസ്ട്രേലിയയിൽ 2022 ൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം. 2023 ലോകകപ്പിനുള്ള സൂപ്പർ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട മത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ സന്ദർശനം നടത്താനിരുന്നത്.

ALSO READ:ഒടുവില്‍ കോലി സമ്മതിച്ചു, അമിത ജോലിഭാരമുണ്ട്; ലോകകപ്പിന് ശേഷം ടി20 നായക സ്ഥാനമൊഴിയും

പുതിയ ഫിക്‌സ്‌ചറുകള്‍ പ്രകാരം നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളുമായുള്ള മത്സരത്തിനാണ് ടി20 ലോകകപ്പിന് ശേഷം ന്യൂസിലാൻഡ് ആതിഥേയത്വം വഹിക്കുക. കൂടാതെ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വനിത ലോകകപ്പിനും ന്യൂസിലാൻഡ് ആതിഥേയരാകും.

ABOUT THE AUTHOR

...view details