ലീഡ്‌സ്:ലോർഡ്‌സിലെ തോൽവിക്ക് ലീഡ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. നാലാം ദിനം ഇംഗ്ലണ്ടിന്‍റെ ഏറുകൊണ്ട് വീണ ഇന്ത്യ ഇന്നിങ്സിനും 76 റണ്‍സിനുമാണ് തോൽവി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിലായി.സ്കോർ: ഇന്ത്യ 78 & 278, ഇംഗ്ലണ്ട് 432
രണ്ടാം ഇന്നിങ്സിൽ 354 റണ്‍സിന്‍റെ കുറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസനാണ് ഇന്ത്യക്ക് അന്തകനായത്. ക്രെയ്ഗ് ഓവർട്ടൻ മൂന്നും ജയിംസ് ആൻഡേഴ്സൻ, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
189 പന്തുകൾ നേരിട്ട പൂജാര 15 ഫോറുകൾ സഹിതം 91 റൺസെടുത്ത ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ രോഹിത് ശർമ എന്നിവരും അർധസെഞ്ചുറി നേടി. 125 പന്തുകൾ നേരിട്ട കോലി എട്ടു ഫോറുകളോടെ 55 റൺസെടുത്തു. രോഹിത് 156 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 59 റൺസെടുത്തു.