ക്യൂൻസ്‌ലാൻഡ് : ഏകദിനത്തിൽ പരാജയമറിയാതെ 26 തുടർ വിജയങ്ങൾ എന്ന ഓസ്ട്രേലിയൻ വനിത ടീമിന്‍റെ റെക്കോഡിന് വിരാമമിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ വിജയം കൊയ്‌തത്. പക്ഷേ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
അപരാജിത കുതിപ്പിന് വിരാമം ; 27-ാം തുടർ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ തകർത്ത് ഇന്ത്യ - ഷഫാലി വര്‍മ (
മത്സരം ഇന്ത്യ വിജയിച്ചെങ്കിലും ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി
![അപരാജിത കുതിപ്പിന് വിരാമം ; 27-ാം തുടർ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ തകർത്ത് ഇന്ത്യ India ends Australia's record 26-match winning ഓസീസിനെ തകർത്ത് ഇന്ത്യ ഓസ്ട്രേലിയൻ വനിത ടീം ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ഷഫാലി വര്‍മ ( മിതാലി രാജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13182281-thumbnail-3x2-ind.jpg)
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 264 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ ബെത് മൂണിയുടേയും അഷ്‌ലെ ഗാര്‍ഡ്‌നെറുടേയും മികവിലാണ് ഓസീസ് മികച്ച സ്കോറിൽ എത്തിയത്. ഇന്ത്യക്കായി ജുലന്‍ ഗോസ്വാമി, പൂജ വസ്ത്രാകർ എന്നിവർ മൂന്ന് വിക്കറ്റും സ്നേഹ റാണ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയും മികച്ച രീതിയിലാണ് കളിച്ചുതുടങ്ങിയത്. സ്മൃതി മന്ദാന (22), ഷഫാലി വര്‍മ (56), യാസ്തിക ഭാട്ടിയ (64), മിതാലി രാജ് (16), ദീപ്തി ശര്‍മ (31), സ്‌നേഹ റാണ (30) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന നാല് റണ്‍സ് ബൗണ്ടറിയിലൂടെ നേടി ജുലൻ ഗോസ്വാമി ഇന്ത്യയെ വിജയത്തിലെത്തിച്ചു.