കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു. ഞായറാഴ്‌ച പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ സംഘത്തിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനുവരി എട്ടിനാണ് (ശനിയാഴ്‌ച) ഇന്ത്യന്‍ സംഘം കേപ് ടൗണിലെത്തിയത്. ജനുവരി 11 മുതല്‍ 15 വരെയാണ് മൂന്നാം ടെസ്റ്റ് നടക്കുക.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു സംഘവും ഓരോ വിജയം പിടിച്ചിരുന്നു. സെഞ്ചുറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സിന് വിജയിച്ചപ്പോള്‍, വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചാണ് പ്രോട്ടീസ് ഒപ്പമെത്തിയത്.
ഇതോടെ പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരം കൂടിയാണിത്. മത്സരത്തില്‍ ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.