കേരളം

kerala

ETV Bharat / sports

ശ്രീലങ്കന്‍ പര്യടനം : ഇന്ത്യന്‍ ടീം കൊളംബോയില്‍ - കൊളംബോയിലെത്തി

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുള്‍പ്പെട്ട സംഘം ലങ്കയില്‍.

Shikhar Dhawan  Indian team  Sri Lanka series  ശ്രീലങ്കന്‍ പര്യടനം  ഇന്ത്യന്‍ ടീം  കൊളംബോയിലെത്തി  ശിഖര്‍ ധവാന്‍
ശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീം കൊളംബോയിലെത്തി

By

Published : Jun 28, 2021, 5:47 PM IST

കൊളംബോ : ശ്രീലങ്കന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊളംബോയിലെത്തി. യാത്രയ്ക്കിടെ വിമാനത്തില്‍ വച്ചെടുത്ത ചിത്രം ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ലങ്കയ്‌ക്കെതിരെ കളിക്കുക.

ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രം

ജൂലൈ 13നാണ് പരമ്പര ആരംഭിക്കുക. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ലങ്കയിലെത്തിയത്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നടക്കുന്ന പരമ്പരയില്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച് രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details