കേരളം

kerala

ETV Bharat / sports

'വിശ്വസ്‌തത പണം കൊടുത്ത് വാങ്ങാനാവില്ല'; അഭ്യൂഹങ്ങള്‍ക്കിടെയുള്ള ചെന്നൈ താരത്തിന്‍റെ പോസ്റ്റ് ശ്രദ്ധേയം - മതീഷ പതിരണ ചെന്നൈ സൂപ്പര്‍ കിങ്‌സ്

Indian Premier League 2024: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും മറ്റൊരു ഫ്രാഞ്ചൈസി സമീപിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശ്രദ്ധേയമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ചെന്നൈ പേസര്‍ മതീഷ പതിരണ.

Indian Premier League 2024  Matheesha Pathirana  Chennai Super Kings  Matheesha Pathirana Instagram  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024  മതീഷ പതിരണ  മതീഷ പതിരണ ചെന്നൈ സൂപ്പര്‍ കിങ്‌സ്  Matheesha Pathirana In IPL 2023
Indian Premier League 2024 Matheesha Pathirana Chennai Super Kings

By ETV Bharat Kerala Team

Published : Dec 9, 2023, 3:30 PM IST

കൊളംബോ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League 2024) അടുത്ത സീസണിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) നിലനിര്‍ത്തിയ താരമാണ് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണ (Matheesha Pathirana). കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച 20-കാരനെ മറ്റൊരു ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി സമീപിച്ചുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മതീഷ പതിരണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാവുകയാണ്.

തന്‍റെ ചിത്രത്തിന് 'വിശ്വസ്‌തത പണം കൊടുത്ത് വാങ്ങാനാവില്ല' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ അടിക്കുറിപ്പെഴുതിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളായിരുന്നു മതീഷ പതിരണ വീഴ്‌ത്തിയത്. (Matheesha Pathirana In IPL 2023) ഡെത്ത് ഓവറുകളില്‍ താരത്തിന്‍റെ പ്രകടനം ചെന്നൈക്ക് ഏറെ നിര്‍ണായകമായിരുന്നു.

അതേസമയം പുതിയ സീസണിലും തല ധോണിയ്‌ക്ക് കീഴിലാവും ചെന്നൈ കളിക്കുക. കഴിഞ്ഞ സീസണോടെ ധോണി ഐപിഎല്‍ മതിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വരും സീസണിലും താരം ടീമിനൊപ്പമുണ്ടാവുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

ALSO READ: 'ലുക്കിങ് ലൈക്ക് എ വൗ...' പുരുഷ വനിത ടി20 ലോകകപ്പുകള്‍ക്ക് ഇനി പുത്തന്‍ ലുക്ക്; പുതിയ ലോഗോ അവതരിപ്പിച്ച് ഐസിസി

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍: എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗെക്കർ, മിച്ചൽ സാന്‍റ്‌നർ, ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, മതീഷ പതിരണ, സിമർജീത് സിങ്‌, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ഷെയ്ഖ് റാഷിദ്, നിശാന്ത് സിന്ധു, അജയ് മണ്ഡല്‍.

ഒഴിവാക്കിയ താരങ്ങള്‍:ബെൻ സ്റ്റോക്‌സ്, ഡ്വെയ്ൻ പ്രിറ്റോറിയസ്, കെയ്‌ല്‍ ജാമിസൺ, ആകാശ് സിങ്‌, അമ്പാട്ടി റായുഡു (റിട്ടയേർഡ്), സിസാന്ദ മഗല, ഭഗത് വർമ, ശുബ്രാന്‍ശു സേനാപതി.

ALSO READ:'ഫിക്‌സര്‍' വിവാദം, ശ്രീശാന്ത് നിയമക്കുരുക്കില്‍; വക്കീല്‍ നോട്ടിസയച്ച് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍

അതേസമയം മിഷോങ് ചുഴലിക്കാറ്റും (Cyclone Michaung) കനത്ത മഴയും ചെന്നൈയില്‍ ദുരന്തം വിതയ്‌ക്കവെ ജനങ്ങളോട് സുരക്ഷിതമായിരിക്കാന്‍ ആഹ്വാനം ചെയ്‌ത് മതീഷ പതിരണ രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. (Matheesha Pathirana react to Cyclone Michaung). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ 20-കാരന്‍ ഇതു സംബന്ധിച്ചിട്ട പോസ്റ്റ് ഇങ്ങനെ ....

ALSO READ: ഹാര്‍ദിക്കിനൊപ്പം ഷമിയേയും ഗുജറാത്തിന് നഷ്‌ടമാകുമായിരുന്നു...; വെളിപ്പെടുത്തലുമായി ടൈറ്റന്‍സ് സിഇഒ

"എന്‍റെ ചെന്നൈ, സുരക്ഷിതരായിരിക്കൂ... കൊടുങ്കാറ്റ് ഒരു പക്ഷെ, ഇനിയും തീവ്രത പ്രാപിച്ചേക്കാം. എന്നാല്‍ പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷി അതിലും ഏറെ ശക്തമാണ്. അടുത്ത് തന്നെ നല്ല ദിവസങ്ങളുണ്ട്. വീടിനുള്ളിൽ തന്നെ തുടരുകയും പരസ്‌പരം ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുക" -എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്.

ALSO READ:ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി

ABOUT THE AUTHOR

...view details