സതാംപ്ടണ്‍ : ന്യൂസിലാന്‍ഡുമായുള്ള പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിന് യുകെയിലെത്തിയ ഇന്ത്യന്‍ ടീം കടുത്ത നിരീക്ഷണത്തിലാണുള്ളതെന്ന് സ്പിന്നര്‍ അക്സര്‍ പട്ടേല്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ കളിക്കാര്‍ക്ക് തമ്മില്‍ കാണാനാവൂ. തുടര്‍ന്നാണ് അഗാസ് ബൗളില്‍ പരിശീലനം നടത്താന്‍ അനുമതിയുള്ളതെന്നും അക്സര്‍ വെളിപ്പെടുത്തി.
യുകെയില്‍ നിരീക്ഷണം കടുപ്പം ; താരങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല - Axar Patel
ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് അക്സര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

യുകെയില്‍ നിരീക്ഷണം കടുപ്പം; താരങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല
also read:'ഒസാക്കയുടെ പ്രവര്‍ത്തി അധികാരികളെ ചിന്തിപ്പിക്കും'; പിന്തുണയുമായി ഹാമില്‍ട്ടണ്‍
ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് അക്സര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അതേസമയം ഫെെനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലാന്‍ഡ് നിലവില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ നടക്കുക. മുംബെെയില്‍ ക്വാറന്‍റൈനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ബുധനാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യന്‍ സംഘം പുറപ്പെട്ടത്.