ആരാധകരെ ആവേശത്തിലാക്കുന്ന വമ്പന്‍ ജയമാണ് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) ടീം ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തില്‍ 228 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് ടീം ഇന്ത്യ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നേടിയെടുത്തത് (India vs Pakistan Result). വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ത റണ്‍മല കയറാന്‍ ഇറങ്ങിയ പാകിസ്ഥാനെ സ്പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ (Kuldeep Yadav) ബൗളിങ് പ്രകടനമായിരുന്നു കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്.
റെക്കോഡ് പുസ്‌തകത്തിലേക്ക് തന്‍റെ പേരും എഴുതിച്ചേര്‍ക്കുന്നതായിരുന്നു മത്സരത്തില്‍ കുല്‍ദീപ് യാദവിന്‍റെ പ്രകടനം. എട്ടോവര്‍ പന്തെറിഞ്ഞ ഇന്ത്യന്‍ 'ചൈനമാന്‍' ബോളര്‍ 25 റണ്‍സ് വഴങ്ങിക്കൊണ്ട് അഞ്ച് വിക്കറ്റാണ് എറിഞ്ഞിട്ടത് (Kuldeep Yadav Five Wicket haul Against Pakistan). ഒരു ദശാബ്‌ദത്തിന് ശേഷം ഒരു ഇന്ത്യന്‍ താരം പാകിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്നത് ഇതാദ്യമാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു (Sachin Tendulkar) കുല്‍ദീപിന് മുന്‍പ് പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം(Sachin Tendulkar Five Wicket Haul Against Pakistan). 2005ല്‍ കൊച്ചിയില്‍ വച്ച് നടന്ന മത്സരത്തിലായിരുന്നു സച്ചിന്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. ആ മത്സരത്തില്‍ 87 റണ്‍സിന്‍റെ ജയമായിരുന്നു ഇന്ത്യ നേടിയത്.