കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ക്രിക്കറ്റര്‍ കരുണ ജെയ്‌ന്‍ വിരമിച്ചു; ക്രിക്കറ്റ് യാത്രയുടെ ഭാഗമായവര്‍ക്ക് നന്ദി പറയുന്നതായി താരം - ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ കരുണാ ജെയ്‌ന്‍ വിരമിച്ചു

2005ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ താരമാണ് ജെയ്‌ന്‍.

Indian cricketer Karuna Jain announced retirement from all forms of the sport  Indian cricketer Karuna Jain announced retirement  Karuna Jain  ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ കരുണാ ജെയ്‌ന്‍ വിരമിച്ചു  കരുണാ ജെയ്‌ന്‍
ഇന്ത്യന്‍ ക്രിക്കറ്റര്‍ കരുണാ ജെയ്‌ന്‍ വിരമിച്ചു; ക്രിക്കറ്റ് യാത്രയുടെ ഭാഗമായവര്‍ക്ക് നന്ദി പറയുന്നതായി താരം

By

Published : Jul 24, 2022, 5:38 PM IST

ബെംഗളൂരു: ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ കരുണ ജെയ്‌ന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 36ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്രിക്കറ്റ് മതിയാക്കുന്നത്. 2005ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ താരമാണ് ജെയ്‌ന്‍.

ക്രിക്കറ്റ് കരിയറിലേത് അവിശ്വസനീയമായ യാത്രയായിരുന്നുവെന്ന് താരം പറഞ്ഞു. ഉയര്‍ച്ച താഴ്‌ചകളില്‍ എല്ലാവരുടേയും പിന്തുണയില്ലായിരുന്നുവെങ്കില്‍ അത് സാധ്യമാവില്ലായിരുന്നു. ക്രിക്കറ്റിന് തുടര്‍ന്നും സംഭാവനകള്‍ നല്‍കും. തന്‍റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും കരുണ ജെയ്‌ന്‍ പറഞ്ഞു.

ഇന്ത്യന്‍ വനിത ടീമിനായി 2005 മുതല്‍ 2014 വരെ അഞ്ച് ടെസ്റ്റുകളിലും 44 ഏകദിനങ്ങളും ഒമ്പത് ടി20കളും കരുണ ജെയ്‌ന്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1100ലേറെ റണ്‍സ് നേടിയ താരത്തിന്‍റെ പേരില്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളുമുണ്ട്. എയര്‍ ഇന്ത്യ, കര്‍ണാടക, പോണ്ടിച്ചേരി ടീമുകള്‍ക്കായും കരുണ ജെയ്‌ന്‍ കളിച്ചിട്ടുണ്ട്.

also read: 'എന്തും ചെയ്യാന്‍ തയ്യാര്‍' ; ഏഷ്യ കപ്പും ലോകകപ്പും നേടുക ലക്ഷ്യമെന്ന് വിരാട് കോലി

ABOUT THE AUTHOR

...view details