മെല്‍ബണ്‍: 2024-2032 കാലയളവിലെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമില്‍ (എഫ്‌ടിപി) ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. പരമ്പരയിലെ ടെസ്റ്റുകളുടെ എണ്ണം നിലവിലുള്ള നാലിൽ നിന്ന് അഞ്ചായാണ് ഉയർത്തിയത്. രണ്ട് തവണയാവും ഇക്കാലയളവില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.
ആഭ്യന്തരവും അന്തർദ്ദേശീയവുമായ നിരവധി ബ്രോഡ്കാസ്റ്റർമാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 2018 മുതൽ 2023 വരെ നടക്കുന്ന നിലവിലെ ഐസിസി എഫ്‌ടിപി, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന പുരുഷ ലോകപ്പോടെയാണ് അവസാനിക്കുക.