കേരളം

kerala

ETV Bharat / sports

WTC Final | 'സമ്മര്‍ദങ്ങളൊന്നുമില്ല, കിരീടം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ'; ദ്രാവിഡ് ആത്മവിശ്വാസത്തിലാണ് - ഇന്ത്യന്‍ പരിശീലകന്‍

കഴിഞ്ഞ പ്രാവശ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് നഷ്‌ടപ്പെട്ട കിരീടം ഇക്കുറി ഓസ്‌ട്രേലിയയെ വീഴ്‌ത്തി നേടാനാണ് ടീം ഇന്ത്യയുടെ ശ്രമം.

wtc final  wtc final 2023  ICC Test Championship Final  Indian Cricket Team  rahul dravid  rahul dravid on wtc final  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  രാഹുല്‍ ദ്രാവിഡ്  ഇന്ത്യന്‍ പരിശീലകന്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
rahul dravid

By

Published : Jun 6, 2023, 10:42 AM IST

ലണ്ടന്‍:പത്ത് വര്‍ഷത്തോളമാകുന്നു ഒരു ഐസിസി കിരീടം ഇന്ത്യയിലേക്കെത്തിയിട്ട്. 2011ലെ ഏകദിന ലേകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം 2013ല്‍ എംഎസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും നേടിയിരുന്നു. ഇതിന് ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്‍റിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

2013ന് ശേഷം നടന്ന ടൂര്‍ണമെന്‍റുകളില്‍ പലപ്പോഴും പടിക്കല്‍ കലമുടച്ചാണ് ഇന്ത്യ മടങ്ങിയത്. 2014 ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യൻസ് ട്രോഫിയിലും 2021ല്‍ നടന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ ടീം തേല്‍വി വഴങ്ങി. മറ്റ് പലപ്പോഴും സെമിയിലുള്‍പ്പടെയാണ് ടീം തോറ്റ് പുറത്തായത്.

പല ടൂര്‍ണമെന്‍റുകളിലേക്കും ഫേവറേറ്റ്‌സുകളായെത്തുന്ന ഇന്ത്യന്‍ ടീം മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ കളിമറക്കും. സമ്മര്‍ദഘട്ടങ്ങളില്‍ കൂട്ടത്തകര്‍ച്ച നേരിട്ടാണ് പലപ്പോഴും ഇന്ത്യന്‍ ടീം തോല്‍ക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇതായിരുന്നു ടീമിന്‍റെ അവസ്ഥ.

ഇപ്പോള്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ തവണ നഷ്‌ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഇക്കുറി ഓസ്‌ട്രേലിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളുമായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയത്.

Also Read :'വിരാട് കോലിയെ ഭയക്കണം, പഴയ ഓര്‍മ്മയിലെത്തിയാല്‍ പണി കിട്ടും..!'; ഓസ്‌ട്രേലിയയ്‌ക്ക് ഇര്‍ഫാന്‍ പത്താന്‍റെ മുന്നറിയിപ്പ്

ഒരു സമ്മര്‍ദവും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങാന്‍ പോകുന്നതെന്നാണ് രാഹുല്‍ ദ്രാവിഡിന്‍റെ അഭിപ്രായം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരോട് സംസാരിക്കിവെയായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരു ഐസിസി കിരീടത്തിനരികില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദവും ഇല്ല. ഈ ടൂര്‍ണെന്‍റ് ജയിക്കാനായാല്‍ അത് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരിക്കും. രണ്ട് വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങളാണ് ഇപ്പോള്‍ ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്.

അതിലെല്ലാം തന്നെ പോസിറ്റീവായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ടായിട്ടുണ്ട്. ലീഗ് ടേബിളില്‍ എവിടെയാണ് ടീമിന്‍റെ സ്ഥാനം എന്ന് നോക്കൂ. ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ഇംഗ്ലണ്ടിലെ പരമ്പര സമനിലയാക്കി. ഇത്രയേറെ മത്സരബുദ്ധിയുള്ള ടീമിന് കഴിഞ്ഞ 5-6 വര്‍ഷങ്ങള്‍ കൊണ്ട് ലോകമെമ്പാടും ഒരുപാട് ജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. ഒരു ഐസിസി ട്രോഫി ഇല്ല എന്നുള്ളത് കൊണ്ട് ഇക്കാര്യങ്ങളൊന്നും ഒരിക്കലും മാറുന്ന ഒന്നല്ല' രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇപ്രാവശ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :'ഐപിഎല്ലില്‍ നിന്നും ടെസ്റ്റിലേക്ക്, ഇതൊരല്‍പ്പം രസകരമായ വെല്ലുവിളി'; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ശുഭ്‌മാന്‍ ഗില്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍, യശസ്വി ജയ്‌സ്വാള്‍

ABOUT THE AUTHOR

...view details